Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electric Wires

Malappuram

നി​ർ​മാ​ണം ന​ട​ക്കു​ന്ന വീ​ട്ടി​ലെ ഇ​ല​ക‌്ട്രി​ക് വ​യ​റു​ക​ൾ മോഷ്ടിച്ചു

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽനി​ന്ന് ഇ​ല​ക്‌ട്രി​ക് വ​യ​റു​ക​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മൂ​ത്തേ​ടം കാ​ര​പ്പു​റം സ്വ​ദേ​ശി തു​പ്പി​ലി​ക്കാ​ട​ൻ നാ​സ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ചു​ങ്ക​ത്ത​റ​യി​ലു​ള്ള വീ​ട്ടി​ൽനി​ന്നാ​ണ് വ​യ​റു​ക​ൾ മോ​ഷ​ണം പോ​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് മൂ​ന്ന​ര വ​രെ ജോ​ലി​ക്കാ​രു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ഴാ​ണ് വ​യ​റു​ക​ൾ ക​ട്ട​റും ബ്ലേ​ഡും ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചെ​ടു​ത്ത് കൊ​ണ്ടു​പോ​യ​താ​യി ക​ണ്ട​ത്.

സീ​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ർ​ക്കു​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച സീ​ലിം​ഗി​ലെ ജി​പ്സം വ​ർ​ക്കു​ക​ൾ എ​ല്ലാം പൊ​ളി​ച്ചു വേ​ണം ഇ​നി വ​യ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കാ​നെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ആ​റ് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി നാ​സ​റി​ന്‍റെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ട​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up